കൊല്ലം കോര്‍പ്പറേഷനിൽ വന്ധ്യംകരിച്ച തെരുവ് നായ പ്രസവിച്ചു, ആറ് കുട്ടികൾ

Published : Jul 29, 2022, 11:53 AM IST
കൊല്ലം കോര്‍പ്പറേഷനിൽ വന്ധ്യംകരിച്ച തെരുവ് നായ പ്രസവിച്ചു, ആറ് കുട്ടികൾ

Synopsis

മാര്‍ച്ചിൽ ഊര്‍ജ്ജിതമാക്കിയ തെരുവ് നായ വന്ധ്യം കരണ പദ്ധതി പ്രകാരം നഗരത്തിൽ അലഞ്ഞ് തിരിയുന്ന നായകളെ പിടികൂടി വന്ധ്യം കരിച്ചിരുന്നു.

കൊല്ലം: കൊല്ലത്ത് തെരുവ് നായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരു നായ പ്രസവിക്കുന്നതിൽ എന്ത് കൗതുകം എന്നല്ലേ, കൊല്ലം കോര്‍പ്പറേഷന്റെ വന്ധ്യം കരണ പദ്ധതി പ്രകാരം വന്ധ്യംകരിക്കപ്പെട്ട നായയാണ് ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചത് ! നായയും മക്കളും ഇപ്പോൾ പോളയത്തോടാണ് കഴിയുന്നത്. ഇപ്പോൾ പരിസരത്തെ വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും നൽകുന്ന ഭക്ഷണവും ബിസ്‌കറ്റും കഴിച്ചാണ് ഇവരുടെ ജീവിതം.

മാര്‍ച്ചിൽ ഊര്‍ജ്ജിതമാക്കിയ തെരുവ് നായ വന്ധ്യം കരണ പദ്ധതി പ്രകാരം നഗരത്തിൽ അലഞ്ഞ് തിരിയുന്ന നായകളെ പിടികൂടി വന്ധ്യം കരിച്ചിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് അഞ്ചാലുംമൂട് മൃഗാശുപത്രിയിൽ വച്ചായിരുന്നു വന്ധ്യംകരണം നടത്തിയത്. വന്ധ്യംകരിക്കപ്പെട്ട നായകളുടെ ചെവിയിൽ തിരിച്ചറിയാൻ അടയാളവു നൽകിയിരുന്നു. ഇക്കൂട്ടത്തിൽ ഈ നായയും ഉൾപ്പെട്ടിരുന്നു.

ഇതിന് ശേഷം തിരിച്ചുകൊണ്ടുവിട്ട നായയ്ക്ക് പിന്നീട് വയറിൽ മുറിവേറ്റപ്പോൾ നാട്ടുകാരാണ് ചികിത്സ നൽകിയത്. ഇതിൽ സുഖം പ്രാപിച്ച നായ പോളയത്തോട് പ്രദേശത്ത് അലഞ്ഞ് നടന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് നായയെ ആറ് പ്രസവിച്ച നിലയിൽ കണ്ടെത്തിയത്. വന്ധ്യംകരിക്കാതെയാണ് നായയെ തിരികെ കൊണ്ടവിട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം. 

(ഫയൽ ചിത്രം)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; പരിസരം അരിച്ചു പെറുക്കി പൊലീസ്, സമീപത്തെ പറമ്പിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി
കെഎസ്ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്