കള്ളന്മാര്‍ വിലസുന്നു; വീടിന്‍റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് മോഷണം

Published : Sep 06, 2018, 08:25 PM ISTUpdated : Sep 10, 2018, 05:15 AM IST
കള്ളന്മാര്‍ വിലസുന്നു; വീടിന്‍റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് മോഷണം

Synopsis

അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും രജിതയുടെയും അമലയുടെയും കഴുത്തിലുണ്ടായിരുന്ന മാലയുമാണ് മോഷണം പോയത്. പല മുറികളിലായുണ്ടായിരുന്ന 11,000 രൂപയും മോഷ്ടിക്കപ്പെട്ടു

ആലപ്പുഴ: തുമ്പോളിയില്‍ വീടിന്‍റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് മോഷണം. 20 പവന്‍ സ്വര്‍ണാഭരണങ്ങളും 11,000 രൂപയും അപഹരിച്ചു. തുമ്പോളി കൈമാപറമ്പ് രാജമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്.  ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന്‍റെ അടുക്കള വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

രാജമ്മയും മക്കളായ രജിത, രേഷ്മ, ചെറുമകള്‍ അമല എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും രജിതയുടെയും അമലയുടെയും കഴുത്തിലുണ്ടായിരുന്ന മാലയുമാണ് മോഷണം പോയത്. പല മുറികളിലായുണ്ടായിരുന്ന 11,000 രൂപയും മോഷ്ടിക്കപ്പെട്ടു.

അലമാരയില്‍ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍റെ സ്വര്‍ണമാലയും മോഷ്ടാക്കള്‍ കവരുകയായിരുന്നു. തുടര്‍ന്ന് രജിതയുടെ കഴുത്തിലുണ്ടായിരുന്ന രണ്ട് പവന്‍റെ സ്വര്‍ണമാല പൊട്ടിച്ചതോടെ ഇവര്‍ ഉണര്‍ന്നു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

കറുത്ത വസ്ത്രമാണ് മോഷ്ടാവ് ധരിച്ചിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. മുന്‍വശത്തെ വാതില്‍ പെട്ടെന്ന് തുറക്കാതിരിക്കാന്‍ കസേരകള്‍ അടുക്കി വെച്ചിരുന്നതായും അവര്‍ പറയുന്നു. ഒരു സ്വര്‍ണമാല പിന്നീട് വീട്ടുമുറ്റത്ത് നിന്ന് കണ്ടെടുത്തു. പ്ലാസ്റ്റിക് മുത്തുകളും സ്വര്‍ണവും കോര്‍ത്തിണക്കിയ മാലയാണ് മുറ്റത്തുനിന്ന് കണ്ടെടുത്തത്.

ഇത് സ്വര്‍ണമല്ലെന്ന ധാരണയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതെങ്ങനെ സഹിക്കും! 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനിയിൽ നാട്, അടിയന്തര നഷ്ടപരിഹാരം നൽകണം
'കേരളത്തിന്റെ അഭിമാനം'; റോഡില്‍ ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഗവർണർ