പ്രളയത്തിന് ശേഷം മുതിരപ്പുഴയില്‍ കൗതുകക്കാഴ്ച; 'ദൈവത്തിന്റെ കയ്യെ'ന്ന് നാട്ടുകാര്‍

Published : Aug 30, 2018, 04:14 PM ISTUpdated : Sep 10, 2018, 02:05 AM IST
പ്രളയത്തിന് ശേഷം മുതിരപ്പുഴയില്‍ കൗതുകക്കാഴ്ച; 'ദൈവത്തിന്റെ കയ്യെ'ന്ന് നാട്ടുകാര്‍

Synopsis

പ്രളയക്കെടുതിക്ക് ശമനമായതോടെ ശാന്തത കൈവരിച്ച മുതിരപ്പുഴയിലെ വേറിട്ട കാഴ്ച കാണാനെത്തിയത് നിരവധിപേര്‍. കൊച്ചി - ധനുഷ്‌കോടി ബൈപാസ് പാലത്തിനു സമീപമാണ് കാഴ്ച. പാറയില്‍ തെളിയുന്ന കൈവിരലുകള്‍ക്ക് മനുഷ്യകരങ്ങളുടേതുമായുള്ള രൂപസാദൃശ്യമാണ് കാഴ്ചക്കാര്‍ക്ക് കൗതുകമായത്.

മൂന്നാർ: പ്രളയക്കെടുതിക്ക് ശമനമായതോടെ ശാന്തത കൈവരിച്ച മുതിരപ്പുഴയിലെ വേറിട്ട കാഴ്ച കാണാനെത്തിയത് നിരവധിപേര്‍. കൊച്ചി - ധനുഷ്‌കോടി ബൈപാസ് പാലത്തിനു സമീപമാണ് കാഴ്ച. പാറയില്‍ തെളിയുന്ന കൈവിരലുകള്‍ക്ക് മനുഷ്യകരങ്ങളുടേതുമായുള്ള രൂപസാദൃശ്യമാണ് കാഴ്ചക്കാര്‍ക്ക് കൗതുകമായത്.

കാഴ്ചക്കാര്‍ കൂടിയതോടെ പാറയില്‍ കണ്ട രൂപത്തിന് വേറിട്ട പേരുകളുമായി നാട്ടുകാരുമെത്തി. ദൈവത്തിന്റെ കൈ എന്നാണ് നാട്ടുകാര്‍ നല്‍കിയ ഓനപ്പേര്. ദൈവത്തിന്റെ കൈ. തള്ളവിരല്‍ മറച്ചു പിടിച്ചിരിക്കുന്ന വിധത്തില്‍ കൈ തെളിഞ്ഞതോടെ അതിന്റെ പേരിലുള്ള രസകരമായ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. പ്രളയത്തില്‍ മൂന്നാറിനെ സംരക്ഷിക്കുന്ന വിധത്തില്‍ ദൈവം കാത്തതാണെന്നാണ് ഒരു കൂട്ടരുടെ വാദം. 

വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കില്‍ രൂപം പ്രാപിച്ച കൈയ്യുടെ ആകൃതിലായതാണെന്ന് ആദ്യം കണ്ടെത്തിയവരുടെ അഭിപ്രായം. മുതിരപ്പുഴ കര കവിഞ്ഞ് അതിശക്തമായ ഒഴുക്കു രൂപപ്പെട്ടപ്പോള്‍ ആ ശക്തിയെ തടഞ്ഞു നിര്‍ത്തുവാന്‍ ഉയര്‍ന്ന കൈയ്യാണിതെന്ന് മറ്റൊരു കൂട്ടരുടെ വാദം. അഭിപ്രായങ്ങള്‍ നിരവധി ഉയര്‍ന്നതോടെ പ്രളയാനന്തരം സഞ്ചാരികള്‍ക്ക് കൗതുകമേകാന്‍ ഈ ദൈവത്തിന്റെ കൈയ്യും ഉണ്ടാകുമെന്ന് ഉറപ്പ്. വലതു കൈമുഷ്ടിയുടെ പുറംഭാഗം പോലെ തോന്നിക്കുന്ന കൈ കാണുവാന്‍ നിരവധി പേരാണ് എത്തിയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ജീവിക്കുന്ന ഉദാഹരണം! മേയർ സ്ഥാനത്തിന് വേണ്ടി ഡിസിസി പ്രസിഡന്റ് കോഴ ചോദിച്ചുവെന്ന് വെളിപ്പെയുത്തിയത് കോണ്‍ഗ്രസ് കൗണ്‍സിലര്‍'; വിഎസ് സുനില്‍കുമാര്‍
കാസർകോട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അപകടം, ശരീരത്തിൻ്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി; കർണാടക സ്വദേശി മരിച്ചു