100 രൂപയ്ക്ക് മന്തി ആവശ്യപ്പെട്ടെത്തി, പിന്നാലെ ഹോട്ടലിന് നേരെ കല്ലേറ്; യുവതിക്കും കുഞ്ഞിനും പരിക്ക്

Published : Feb 24, 2025, 07:28 AM IST
100 രൂപയ്ക്ക് മന്തി ആവശ്യപ്പെട്ടെത്തി, പിന്നാലെ ഹോട്ടലിന് നേരെ കല്ലേറ്; യുവതിക്കും കുഞ്ഞിനും പരിക്ക്

Synopsis

ചില്ല് തെറിച്ചാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റത്.

കോഴിക്കോട്: കുന്നമംഗലത്ത് ഹോട്ടലിന് നേരെയുണ്ടായ കല്ലേറില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. കാരന്തൂര്‍ മര്‍ക്കസ് കോളജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്പൂണ്‍ മി എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമമുണ്ടായത്. 

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. നൂറ് രൂപയ്ക്ക് മന്തി വേണമെന്നാവശ്യപ്പെട്ട് ഏതാനും പേര്‍ എത്തിയിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ഇതിന് ശേഷമാണ് രണ്ടംഗ സംഘം വന്ന് ഹോട്ടലിന് നേരെ കല്ലെറിഞ്ഞത്. ചില്ല് തെറിച്ചാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

'ഉറങ്ങാൻ പറ്റുന്നില്ല, കണ്ണിൽ വെള്ളം വരുന്നു': 28 കവുങ്ങുകൾ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ മുറിച്ചെന്ന് പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും