കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ചത് 15 പവൻ സ്വർണം; വീട് പൂട്ടി പുറത്തുപോയി വന്നപ്പോഴേക്കും മോഷണം

Published : Feb 24, 2025, 07:20 AM IST
കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ചത് 15 പവൻ സ്വർണം; വീട് പൂട്ടി പുറത്തുപോയി വന്നപ്പോഴേക്കും മോഷണം

Synopsis

പൊലീസും ഡോഗ്‌സ്ക്വാഡും വിരലടായള വിദഗ്ദ്ധരും പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു.

തിരുവനന്തപുരം: മാറനല്ലൂരിൽ വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണം കവർന്നു. ഇടത്തറ പെരുമുള്ളൂർ സതീഷിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച വൈകിട്ട് വീട് പൂട്ടി പുറത്തുപോയ അനീഷും കുടുംബവും  തിരിച്ചെത്തി വീട്ടിലേക്ക് പ്രവേശിക്കാൻ മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പിന്നിലെ വാതിൽ തുറക്കാനെത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കണ്ടത്. മുറിയിലെ അലമാരകളും തുറന്നിട്ട നിലയിലായിരുന്നു. സ്വർണാഭരണങ്ങൾ  കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞായിരുന്നു സൂക്ഷിച്ചിരുന്നതെങ്കിലും മോഷ്ടാവ് അതും കവർന്നാണ് സ്ഥലം വിട്ടത്. പൊലീസും ഡോഗ്‌സ്ക്വാഡും വിരലടായള വിദഗ്ദ്ധരും പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു. വീട് പൂട്ടി പോകുന്നത് കാണ്ട ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നും വീട്ടുകാർ ഉടനെ തിരിച്ചെത്തിയാൽ വാതിൽ തുറക്കാതിരിക്കാനാവാം മോഷ്ടാവ് അകത്തുനിന്ന് മുൻവശത്തെ വാതിൽ പൂട്ടിയതെന്നുമാണ് പൊലീസിൻ്റെ സംശയം.

മദ്യപിച്ച് റോഡിൽ വാഹനങ്ങൾ തടഞ്ഞു, തർക്കത്തിനിടെ യുവാവ് പിടിച്ച് തള്ളി; തലയിടിച്ച് വീണ 59 കാരൻ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ