ഇൻ്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറ്; വിൻഡോയിൽ തട്ടിയ കല്ല് തെറിച്ച് കണ്ണിൽ കൊണ്ടു, യാത്രക്കാരിക്ക് പരിക്ക്

Published : May 23, 2026, 12:40 PM IST
intercity train

Synopsis

ട്രെയിനിലെ മധ്യത്തിലായുള്ള കംപാർട്ടുമെൻ്റിലാണ് വീട്ടമ്മ ഇരുന്നിരുന്നത്. ജനാല കമ്പിയിൽ തട്ടിയ കല്ല് തെറിച്ച് കണ്ണിൽ പതിക്കുകയായിരുന്നു. വീട്ടമ്മ ധരിച്ചിരുന്ന കണ്ണട പൊട്ടി ചിതറി കണ്ണിന് താഴെയായി മുറിവേറ്റു. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട്: പള്ളിക്കര പൂച്ചക്കാടിന് സമീപം ട്രെയിനിന് നേരെ കല്ലേറ്. ഇൻ്റർസിറ്റി എക്സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. യാത്രക്കാരിയുടെ കണ്ണിന് പരിക്കേറ്റു. നീലേശ്വരം ആലി കീഴിലെ കുഞ്ഞിക്കണ്ണൻ്റെ ഭാര്യ അനിതക്കാണ് പരിക്കേറ്റത്. വലതു കണ്ണിന് താഴെയാണ് പരിക്കേറ്റത്.

മംഗളൂരു - കൊയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ട്രെയിനിലെ മധ്യത്തിലായുള്ള കംപാർട്ടുമെൻ്റിലാണ് വീട്ടമ്മ ഇരുന്നിരുന്നത്. ജനാല കമ്പിയിൽ തട്ടിയ കല്ല് തെറിച്ച് കണ്ണിൽ പതിക്കുകയായിരുന്നു. വീട്ടമ്മ ധരിച്ചിരുന്ന കണ്ണട പൊട്ടി ചിതറി കണ്ണിന് താഴെയായി മുറിവേറ്റു. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റെയിൽവെ പൊലീസ് കേസെടുത്ത് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട് . കാസർകോട് റെയിൽവെ എസ് ഐ സി എസ് സനിൽ കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഹമ്മദ് റിയാസിനെതിരെ നടപടിയെടുത്ത ഏരിയ കമ്മിറ്റി അം​ഗത്തിനെതിരെ നടപടിയെടുക്കുമെന്ന് ഭീഷണി
പാഴ്സൽ സർവീസാ സാറേ, കൊടകരയിൽ ലോറി ഡ്രൈവറെ കണ്ട് സംശയം; കാർഗോ ബോക്സുകളിൽ ഒളിപ്പിച്ച് കടത്തിയത് വൻ ലഹരി, അറസ്റ്റ്