ഡ്രൈ ഡേയിൽ ബിവറേജസ് ഔട്ട്‍‍ലെറ്റുകൾ അടയ്ക്കുമ്പോൾ കച്ചവടം തുടങ്ങും; സൂക്ഷിച്ചുവെച്ചിരുന്ന മദ്യവുമായി പിടിയിൽ

Published : Mar 02, 2025, 05:02 PM IST
ഡ്രൈ ഡേയിൽ ബിവറേജസ് ഔട്ട്‍‍ലെറ്റുകൾ അടയ്ക്കുമ്പോൾ കച്ചവടം തുടങ്ങും; സൂക്ഷിച്ചുവെച്ചിരുന്ന മദ്യവുമായി പിടിയിൽ

Synopsis

അനധികൃത വിൽപനയ്ക്കായി വാങ്ങി സൂക്ഷിച്ചിരുന്ന അഞ്ചര ലിറ്റർ മദ്യവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. 

കൽപ്പറ്റ: മദ്യവില്‍പ്പനശാലകള്‍ അവധിയുള്ള ദിവസത്തില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയിരുന്നയാളെ എക്‌സൈ അറസ്റ്റ് ചെയ്തു. പേര്യ പുക്കോട് - ചപ്പാരം  പുതിയ വീട്ടില്‍ പി.ജി. രാമകൃഷ്ണന്‍ (45) ആണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം പേര്യ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രാമകൃഷ്ണൻ പിടിയിലായത്. 

ബിവറേജസ് കോര്‍പറേഷന് കീഴിലുള്ള മദ്യ വിൽപന ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവ അടച്ചിടുന്ന ദിവസങ്ങളില്‍ ആയിരുന്നു രാമകൃഷ്ണന്റെ അനധികൃത മദ്യ വില്‍പ്പന. ഇയാളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച അഞ്ചര ലിറ്റര്‍ മദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റിവ് ഓഫീസര്‍ ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. സുരേഷ്, കെഎസ്. സനൂപ്, ഇഎസ്. ജയമോന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. നടപടികൾ പൂർത്തിയാക്കി മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി