
തൃശൂര്‍:തൃശൂര്‍ കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എടവിലങ്ങ് കാരയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ കാര സ്വദേശി 20 വയസുള്ള അനശ്വരയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
70 വയസുള്ള ലീല, 17 വയസുകാരൻ ആദി ദേവ്,76 വയസുള്ള ഷൺമുഖൻ എന്നിവര്‍ക്കും തെരുവുനായ് ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടി. മറ്റു പലര്‍ക്കുനേരെയും തെരുവുനായയയുടെ ആക്രണം ഉണ്ടായി. എല്ലാവരെയും ഒരേ നായ് ആണ് ആക്രമിച്ചത്.
മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപെട്ടിട്ട് കാര്യമില്ല, അനില്‍ ആന്‍റണി മറുപടി പറയണം: തോമസ് ഐസക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam