കൊല്ലത്ത് തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്, പരാതിയുമായി നാട്ടുകാർ

Published : Dec 18, 2022, 10:12 AM IST
കൊല്ലത്ത് തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്, പരാതിയുമായി നാട്ടുകാർ

Synopsis

ഈ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായയാണ് ഇവരെ കടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഇവരുടെ പരിക്കുകളൊന്നും സാരമല്ല.

കൊല്ലം : കൊല്ലം ചിതറയിൽ തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ കടയ്ക്കൽ താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വൈകീട്ടും രാത്രിയുമായാണ് തെരുവ് നായയുടെ കടിയേറ്റത്. സിന്ധു, ഫിദ ഫാത്തിമ, ശിഹാബുദ്ദീൻ എന്നിവരെ വൈകീട്ടും രാഘവൻ, ബിനു, ഫ്രാൻസിസി എന്നിവരെ രാത്രിയോടെയുമാണ് നായ കടിച്ചത്.

ഈ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായയാണ് ഇവരെ കടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഇവരുടെ പരിക്കുകളൊന്നും സാരമല്ല. ഇവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചുവെന്നാണ് ലഭിക്കുന്ന വിവരം. കടയ്ക്കൽ, ചിതറ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു