വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പേരക്കുട്ടി കൈപിടിച്ച് നടത്തി, കൂട്ടത്തോടെ പാഞ്ഞെത്തി തെരുവ് നായയുടെ ആക്രമണം; വയോധികക്ക് പരിക്ക്

Published : Aug 04, 2025, 08:05 PM IST
stray dog

Synopsis

പക്ഷാഘാതം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വയോധികയെ തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചു. ബേപ്പൂര്‍ അരക്കനാട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൂട്ടക്കല്‍ ലക്ഷ്മിയെയാണ് നായ ആക്രമിച്ചത്.

കോഴിക്കോട്: പക്ഷാഘാതം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വയോധികയെ തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചു. ബേപ്പൂര്‍ അരക്കനാട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൂട്ടക്കല്‍ ലക്ഷ്മിയെയാണ് നായ ആക്രമിച്ചത്. ഇവരുടെ വലതുകാലില്‍ നായ കടിച്ച് പരിക്കേല്‍പ്പിച്ചു.

പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന ലക്ഷ്മിക്ക് അസുഖം ഭേദമായി വരികയായിരുന്നു. വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പേരക്കുട്ടിയുടെ സഹായത്തോടെ പോകുന്നതിനിടെ കൂട്ടത്തോടെ എത്തിയ തെരുവ് നായകളില്‍ ഒന്ന് ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ ചികിത്സ നല്‍കി.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്