തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; അടിമലത്തുറയിൽ രണ്ടുപേർക്ക് കടിയേറ്റു, കോട്ടുകോലിൽ പേവിഷ ബാധയുള്ള നായയെ തല്ലിക്കൊന്നു

Published : Sep 12, 2026, 09:26 AM IST
stray dog attack thiruvananthapuram

Synopsis

കഴിഞ്ഞ ദിവസം അടിമലത്തുറയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അടിമലത്തുറ സ്വദേശികളായ ബെനഡിക്‌ട് (38), നിഷാന്ത (36) എന്നിവർക്കാണ് കടിയേറ്റത്. റോഡിലൂടെ നടന്നുപോകവെ യാതൊരു പ്രകോപനവുമില്ലാതെ നായ ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കടിയേറ്റവർ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം അടിമലത്തുറയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അടിമലത്തുറ സ്വദേശികളായ ബെനഡിക്‌ട് (38), നിഷാന്ത (36) എന്നിവർക്കാണ് കടിയേറ്റത്. റോഡിലൂടെ നടന്നുപോകവെ യാതൊരു പ്രകോപനവുമില്ലാതെ നായ ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കടിയേറ്റവർ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

​അതിനിടെ, കോട്ടുകാൽ പഞ്ചായത്തിലെ ശ്രീനാരായണപുരം വാർഡിൽ പേവിഷബാധയുള്ള നായയെ കണ്ടെത്തിയത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ നായയെ നാട്ടുകാർ തല്ലിക്കൊന്നു. മറ്റ് തെരുവുനായ്ക്കൾക്കും ഇതിന്റെ കടിയേറ്റിട്ടുണ്ടാകാമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ, പ്രദേശം കേന്ദ്രീകരിച്ച് ഊർജിത പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ആരംഭിച്ചു. തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കുന്നതിനായി പ്രത്യേക ഷെൽറ്റർ സംവിധാനം സ്ഥാപിക്കാനും പഞ്ചായത്ത് നടപടിയെടുക്കുകയാണ്. കഴിഞ്ഞ ദിവസം വക്കത്ത് നടന്ന തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. കല്ലറ മുതുവിളയിലും സമീപ പ്രദേശങ്ങളിലുമായി മൂന്ന് പേർക്കും കടിയേറ്റിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപ്പെട്ടു; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത് സാഹസികമായി
ആര്യനാട് പെയിന്റിങ് തൊഴിലാളിയെ അടിച്ച് കൊന്നത്, കൊലയാളികൾ സുഹൃത്തുക്കൾ; നാലുപേർ പിടിയിൽ