വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

By Jithi RajFirst Published Apr 4, 2022, 10:51 PM IST
Highlights

കോതറ പാലത്തിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. എസ്ഐയുടെ തുടയിൽ ആണ് നായുടെ കടിയേറ്റത്...

തൃശൂർ: ഇരിങ്ങാലക്കുട കാട്ടൂരിൽ എസ്ഐയ്ക്ക് തെരുവ് നായയുടെ (Stray Dog) കടിയേറ്റു. കാട്ടൂർ സ്റ്റേഷനിലെ എസ്ഐ (Sub Inspector) എം.പി.രവിയ്ക്കാണ് നായയുടെ കടിയേറ്റത്. കോതറ പാലത്തിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. എസ്ഐയുടെ തുടയിൽ ആണ് നായുടെ കടിയേറ്റത്. പരിക്കേറ്റ എസ്ഐയെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു.

ഇടുക്കിയിൽ വൻ സ്പിരിറ്റ് വേട്ട: സ്പിരിറ്റിൽ നിറം ചേർത്ത് വിദേശമദ്യത്തിന്റെ വ്യാജ നിർമ്മാണം; രണ്ട് പേർ പിടിയിൽ

ഇടുക്കി: എഴുകും വയലില്‍ വൻ സ്പിരിറ്റു വേട്ട. 315 ലിറ്റർ സ്പിരിറ്റ് പിടികൂടി. വിദേശമദ്യം വ്യാജമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എഴുകുംവയല്‍ സ്വദേശികളായ കൊട്ടാരത്തിൽ സന്തോഷ്, കൊച്ചുമലയില്‍ അനീഷ് എന്നിവരാണ് അറസ്റ്റിലായത്. എഴുകുംവയലില്‍ സന്തോഷിൻറെ ഉടമസ്ഥതയിലുള്ള പ്രിയാസ് കോഫിബാറിൻറെ ഭാഗമായുള്ള ഒരു മുറിയിലും സമീപത്ത് അടച്ചിട്ടിരുന്ന കെട്ടിടത്തിലെ മുറിയിലുമാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. 

ഒന്നര കന്നാസ് നേര്‍പ്പിച്ച സ്പിരിറ്റ്, ആറ് ചാക്ക് കാലിക്കുപ്പികള്‍, സ്പിരിറ്റില്‍ കളർ ചേര്‍ക്കുന്നതിനുള്ള പൊടികൾ, കുപ്പികളുടെ ആറ് പാക്കറ്റ് അടപ്പ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു. പല ബ്രാൻറുകളുടെ പേരുള്ള കുപ്പികളാണ് കണ്ടെടുത്തത്. സ്പിരിറ്റ് നേര്‍പ്പിച്ച് കളര്‍ ചേര്‍ത്ത ശേഷം കുപ്പികളില്‍ നിറച്ച് മൊത്തമായും ചില്ലറയായും ഇവര്‍ വില്‍പ്പന നടത്തിവരികയായിരുന്നു. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയിഡിലാണ് സ്പിരിറ്റ് പിടികൂടിയത്.

click me!