മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്; നായയെ നാട്ടുകാർ തല്ലിക്കൊന്നു

Published : Apr 23, 2022, 08:25 PM IST
മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്; നായയെ നാട്ടുകാർ തല്ലിക്കൊന്നു

Synopsis

ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുക്കം കമ്മ്യൂണിററി ഹെല്‍ത്ത് സെന്‍ററിലും താമരശേരി താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സിച്ചത്

കോഴിക്കോട്: മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളിക്കും ബൈക്ക് യാത്രികനുമടക്കം നായയുടെ കടിയേറ്റു. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഉച്ചയോടെ അഗസ്ത്യമുഴി ഭാഗത്തു നിന്നും ഒരു സ്ത്രീയെയും ഇതര സംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ മുക്കം ടൗണിലേക്കെത്തിയാണ് പലരെയും കടിച്ചത്. 

ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുക്കം കമ്മ്യൂണിററി ഹെല്‍ത്ത് സെന്‍ററിലും താമരശേരി താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സിച്ചത്. മാസങ്ങൾക്ക് മുന്‍പും പ്രദേശത്ത് തെരുവുനായ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. വൈകീട്ട് നോർത്ത് കാരശേരി ഭാഗത്തു കണ്ട നായയെ നാട്ടുകാരാണ് പിന്നീട് തല്ലിക്കൊന്നത്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർഷക ഉത്പ്പാദന-വാണിജ്യ സഖ്യങ്ങൾ; കമ്പനികളെ സ്വാഗതം ചെയ്ത് കേരളം
പുല്ലുമേട് കാനനപാതയിൽ കര്‍ശന നിയന്ത്രണം; സ്പോട്ട് ബുക്കിംഗ് ദിവസം 1,000 പേർക്ക് മാത്രം