
കോഴിക്കോട്: തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം. നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി മരിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ബസ് സ്റ്റോപ്പിന് മുന്നിലൂടെ പോകുമ്പോൾ ഓട്ടോയുടെ മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നു. ഉടൻ തന്നെ വാഹനം തലകീഴായി മറിഞ്ഞു. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ അനിൽ ബാബുവിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനിൽ ബാബു മരിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
മാലിന്യ കൂമ്പാരത്തില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തി തെരുവുനായ...
ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിരുന്നു. ചെറിയ ഇടവേളക്ക് ശേഷം നായകളുടെ ശല്യം രൂക്ഷമായതായാണ് നാട്ടുകാർ പറയുന്നത്. അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിച്ച് വരികയാണ്. കുട്ടികളുൾപ്പെടെ നിരവധി പേരാണ് ആക്രമണത്തിന് ഇരയായത്.
'ഇങ്ങനെയാണ് കേക്ക് ഉണ്ടാക്കുന്നത് എന്ന് കരുതിയില്ല, അറപ്പ് തോന്നുന്നു'; വീഡിയോ വൈറലാകുന്നു
https://www.youtube.com/watch?v=FEbVSxtJOVg
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam