തലസ്ഥാനത്ത് അപകടകരമായ തെരുവുനായ ശല്യം, നടപടിയില്ല; തദ്ദേശ വകുപ്പിനും കോർപറേഷനും നോട്ടീസ് നൽകി മനുഷ്യാവകാശ കമ്മീഷൻ

Published : Sep 24, 2026, 09:11 PM IST
Stray dog attack

Synopsis

തിരുവനന്തപുരത്ത് തെരുവുനായകളുടെ ശല്യം അപകടകരമായ വിധത്തിൽ വർധിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ.

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായകളുടെ ശല്യം അപകടകരമായ വിധത്തിൽ വർധിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസെടുത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് അയച്ചു. തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ നഗരസഭകൾ, തിരുവനന്തപുരം ജില്ലയിലെ വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ തെരുവുനായ ശല്യം കാരണം ജനജീവിതം ദുസ്സഹമാണ്.

ഹോട്ട് സ്പോട്ടുകൾ പെരുകിയിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ മൗനം തുടരുകയാണെന്ന് പരാതിക്കാരൻ ആരോപിച്ചു. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ പി കെ രാജു സമർപ്പിച്ച പരാതിയിലാണ് നടപടി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. തെരുവുനായ ശല്യത്തിൽ കോർപ്പറേഷൻ നടപടി ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് തിരുവനന്തപുരം കോർപ്പറേഷൻ കവാടത്തിൽ പ്രതിഷേധിച്ചിരുന്നു. നെയ്യാറ്റിൻകരയിലും പരിസരത്തും തെരുവുനായ ആക്രമണം രൂക്ഷമായതോടെ കൗൺസിലറും മുൻ കൗൺസിലറും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതും കഴിഞ്ഞ ദിവസമാണ്. അതേസമയം ഒരു ഭാഗത്ത് പ്രതിഷേധം ശക്തമാകുമ്പോൾ കൊച്ചുകുട്ടികൾക്കും വയോധികർക്കും അടക്കം കടിയേൽക്കുന്ന സംഭവങ്ങളും തലസ്ഥാനത്ത് പതിവാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തദ്ദേശീയമായി വികസിപ്പിച്ച മൈ ക്ലിപ്പ് ഉപയോഗിച്ച് മൈട്രൽ ടീർ ചികിത്സ; ഹൃദയചികിത്സാരംഗത്ത് പുതിയ ചുവടുവയ്പുമായി ബേബി മെമ്മോറിയൽ ആശുപത്രി
വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; യുവാവിന് 25 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ