അമ്മിണിയെ കഴുത്തുഞെരിച്ചാണ് പ്രതിയായ അമ്മിണി കൊന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണം എന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

വയനാട്: വയനാട് വാഴവറ്റയിലെ വീട്ടമ്മ അമ്മിണി(46)യുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ അയൽവാസിയായ വയോധിക അറസ്റ്റിൽ. വാഴവറ്റ എടത്തിൽ ഉന്നതിയിലെ അമ്മിണിയാണ് പൊലീസിന്‍റെ പിടിയിലായത്. ഒക്ടോബർ 28ന് രാത്രിയാണ് കൊലപാതകം സംഭവിച്ചത്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. അമ്മിണിയെ കഴുത്തുഞെരിച്ചാണ് പ്രതിയായ അമ്മിണി കൊന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണം എന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. പ്രതി അമ്മിണിയും ഭർത്താവും മദ്യപാനികളാണ്. സംഭവം നടന്ന ദിവസം ഇരുവരും മദ്യപിച്ചെത്തി കൊല്ലപ്പെട്ട അമ്മിണിയുടെ കുടുംബവുമായി വാക്കുതർക്കമുണ്ടായി. വാക്കേറ്റത്തിനിടെ അമ്മിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ ബത്തേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജിരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.