മൂന്നാം നിലയില്‍ മൂന്ന് മണിക്കൂര്‍; കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങിയ തെരുവ് നായയെ രക്ഷപ്പെടുത്തി

Published : Jan 21, 2021, 10:28 PM IST
മൂന്നാം നിലയില്‍ മൂന്ന് മണിക്കൂര്‍; കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങിയ തെരുവ് നായയെ രക്ഷപ്പെടുത്തി

Synopsis

വിശന്ന് വലഞ്ഞ തെരുവ് നായക്ക് ആഹാരവും വെള്ളവും നല്‍കിയെങ്കിലും അത് കഴിക്കാന്‍ തയ്യാറായില്ല.  

കായംകുളം: കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങിയ തെരുവ് നായയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കായംകുളം മുട്ടം ബസാര്‍ പാലത്തിന് സമീപം ഉള്ള കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ ആണ് തെരുവ് നായ് കുടുങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മൂന്ന് മണിക്കൂറോളമാണ് തെരുവ് നായ് കുടുങ്ങിയത്. വ്യാപാരി റഷീദ് കറുകതറയിലാണ് നായ് കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്.

വിശന്ന് വലഞ്ഞ തെരുവ് നായക്ക് ആഹാരവും വെള്ളവും നല്‍കിയെങ്കിലും അത് കഴിക്കാന്‍ തയ്യാറായില്ല. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കയറി ബാങ്ക് ഉദ്യോഗസ്ഥരായ അഭിഷേക്, വിഷ്ണു, പുത്തന്‍ കണ്ടത്തില്‍ മുജീബ്, കറുകതറയില്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്ന് നായയെ രക്ഷപ്പെടുത്തുകയായിരുന്നു.
 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ