
പാലക്കാട്: പാലക്കാട് കൂറ്റനാട് നഗരം കൈയടക്കി തെരുവ് നായകളുടെ വിളയാട്ടം. കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ഒരു പോലെ ഭീതിയിലാണ്. രാവിലെ സമയങ്ങളിലാണ് കൂടുതലായും തെരുവ് നായകൾ സംഘടിച്ച് നഗര ഹൃദയത്തിലേക്കെത്തുന്നത്. പത്തും പതിനഞ്ചും എണ്ണമടങ്ങുന്ന കൂട്ടങ്ങളായെത്തുന്ന നായകൾ റോഡിന് മധ്യത്തിലും റോഡരികുകളിലുമെല്ലാം തമ്പടിക്കും.
തെരുവ് നായകളുടെ കൂട്ടങ്ങൾക്കിടയിലൂടെ സാഹസിക യാത്ര നടത്തേണ്ട ഗതികേടിലാണ് ഇതിലൂടെ യാത്ര ചെയ്യുന്നവർ. രാവിലെ സമയമായതിനാൽ വിദ്യാർഥികൾ ഉൾപ്പടെയുള്ളവരാണ് തെരുവ് നായ ശല്യം രൂക്ഷമായ തോതിൽ അനുഭവിക്കുന്നത്. പല തവണ പരാതി പറഞ്ഞിട്ടും തെരുവ് നായകളെ തുരത്തിയോടിക്കാൻ അധികൃതർ നടപടികൾ കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam