മയ്യിൽ 2 ദിവസത്തിനിടയിൽ പിടികൂടിയത് 25ൽ അധികം പാമ്പുകളെ, അധികവും പെരുമ്പാമ്പിന്റെ കുട്ടികൾ; ശല്യം രൂക്ഷമെന്ന് നാട്ടുകാർ

Published : Jun 26, 2025, 05:17 PM IST
snake

Synopsis

മയ്യിൽ കയരളം മൊട്ടയിൽ പാമ്പ് ശല്യം രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ പിടികൂടിയത് 25 ലധികം പാമ്പുകളെയാണ്.

കണ്ണൂർ: മയ്യിൽ കയരളം മൊട്ടയിൽ പാമ്പ് ശല്യം രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ പിടികൂടിയത് 25 ലധികം പാമ്പുകളെയാണ്. പിടികൂടിലധികവും പെരുമ്പാമ്പിന്റെ കുട്ടികൾ. കഴിഞ്ഞവർഷവും പ്രദേശത്തുനിന്ന് നാല്പത് പാമ്പുകളെ പിടികൂടിയിരുന്നു.

വനത്തോടടുത്തുള്ള പ്രദേശമായിരുന്നിട്ട് പോലും ഇവിടെ പാമ്പുകളുടെ ശല്യം രൂക്ഷമാണ്. വീടുകൾക്കുള്ളിൽവരെ പാമ്പുകളെത്തുന്നു എന്നാണ് നാട്ടുകാരുടെ വ്യാപക പരാതി. വിഷപ്പാമ്പുകളല്ല എന്നതു മാത്രമാണ് ഏക ആശ്വാസമെന്നും നാട്ടുകാ‍‍‌‍‌‌ർ അറിയിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പഞ്ചായത്തം​ഗം എത്തിയപ്പോൾ കാലിനടിയിൽ വരെ പാമ്പിനെക്കണ്ട ഒരു സാഹചര്യമുണ്ടായി. പാമ്പുകളുടെ പ്രജനന കാലമായതിനാലാകാം ഇങ്ങനെ പെരുകുന്നതെന്നാണ് വനംവകുപ്പിന്റെയടക്കം പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ
കുടുംബ വീട്ടിൽ പോകുന്നതിനിടെ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീണു, 3 വയസുകാരന് ദാരുണാന്ത്യം