'കൗതുകം ലേശം കൂടുതലാ'; വീട്ടുമുറ്റത്തെ ഗേറ്റിനുള്ളില്‍ തല കുടുങ്ങി നായ, രക്ഷകരായി അഗ്നിരക്ഷാസേന

Published : May 12, 2024, 02:31 PM IST
'കൗതുകം ലേശം കൂടുതലാ'; വീട്ടുമുറ്റത്തെ ഗേറ്റിനുള്ളില്‍ തല കുടുങ്ങി നായ, രക്ഷകരായി അഗ്നിരക്ഷാസേന

Synopsis

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കൊയിലാണ്ടി മുനിസിപ്പല്‍ ഓഫീസിന് സമീപത്തെ വീടിന് മുന്‍പിലെ ഗേറ്റില്‍ നായയുടെ തല കുടുങ്ങിയത്. തല ഊരിയെടുക്കാനാവാതെ നായ ബഹളം വച്ചതോടെയാണ് സംഭവം വീട്ടുകാരറിയുന്നത്.

കോഴിക്കോട്: വീട്ടുമുറ്റത്ത് സ്ഥാപിച്ച ഗേറ്റിന്റെ ഇരുമ്പ് ഗ്രില്ലിനുള്ളില്‍ തല കുടുങ്ങിപ്പോയ തെരുവ് നായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കൊയിലാണ്ടി മുനിസിപ്പല്‍ ഓഫീസിന് സമീപത്തെ വീടിന് മുന്‍പിലെ ഗേറ്റില്‍ തെരുവ് നായയുടെ തല കുടുങ്ങിയത്. തല ഊരിയെടുക്കാനാവാതെ നായ ബഹളം വച്ചതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. 

വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ കമ്പി മുറിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നായയെ കയറിട്ട് ബന്ധിച്ച ശേഷമായിരുന്നു രക്ഷാപ്രവർത്തനം.  ഗ്രേഡ് അസിസ്റ്റന്റ് സേഫ്റ്റി ഓഫീസര്‍ കെ. പ്രദീപിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ എസ്. അരുണ്‍, നിധിന്‍രാജ്, വി.ടി രാജീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു