ഭാര്യക്കുനേരെ ഏറിഞ്ഞ ആസിഡ് ബോൾ മകന്റെ ശരീരത്തിൽ, ​ഗുരുതര പരിക്ക്, ​ഗൃഹനാഥൻ അറസ്റ്റിൽ 

Published : May 12, 2024, 11:23 AM ISTUpdated : May 12, 2024, 01:56 PM IST
ഭാര്യക്കുനേരെ ഏറിഞ്ഞ ആസിഡ് ബോൾ മകന്റെ ശരീരത്തിൽ, ​ഗുരുതര പരിക്ക്, ​ഗൃഹനാഥൻ അറസ്റ്റിൽ 

Synopsis

ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ സംശയമാണെന്നും പൊലീസ് പറഞ്ഞു. ഫോൺവിളിയുമായി ബന്ധപ്പെട്ട് പതിവായി ഭാര്യയെ മർദ്ദിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.  

കാസർകോട്: കാസർകോട് ചിറ്റാരിക്കാലിൽ ഭാര്യക്കും മകനും  നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ പിതാവ് അറസ്റ്റിൽ. പി.വി.സുരേന്ദ്രനാഥാണ്  അറസ്റ്റിലായത്. പൊള്ളലേറ്റ മകൻ പി.വി.സിദ്ധുനാഥിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ഭാര്യ ആശ ഓടിമാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാൽ കമ്പല്ലൂരിലെ വീട്ടിൽ വച്ചാണ് സംഭവം. ഐസ് ക്രീം ബോളിൽ ആസിഡ് നിറച്ച്  ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടിമാറിയതിനാൽ മകന്റെ പുറത്ത് പതിച്ചു. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ സംശയമാണെന്നും പൊലീസ് പറഞ്ഞു. ഫോൺവിളിയുമായി ബന്ധപ്പെട്ട് പതിവായി ഭാര്യയെ മർദ്ദിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.

Asianet News Live  

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം