
തൃശൂർ: കഴുത്തിൽ അലുമിനിയം കുടം കുടുങ്ങിയ തെരുവ് നായക്ക് രക്ഷകനായി യുവാവ്. പരുതൂർ അഞ്ചുമൂല അരണാത്ത് പറമ്പിലാണ് കഞ്ഞിവെള്ളം നിറക്കുന്ന കുടം തെരുവുനായയുടെ കഴുത്തിൽ കുടുങ്ങിയത്. പാമ്പ് പിടുത്ത വിദഗ്ധനും പരിശീലനം ലഭിച്ച മൃഗസംരക്ഷകനുമായ കൈപ്പുറം അബ്ബാസ് എത്തിയാണ് നായയുടെ കഴുത്തിൽ നിന്ന് കുടം മുറിച്ചുമാറ്റി രക്ഷപ്പെടുത്തിയത്.
മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചിരുന്നു. തിരുവനന്തപുരം കടയ്ക്കാവൂർ ചമ്പാവിൽ അലക്സാണ്ടർ (35) ആണ് മരിച്ചത്. യാത്രക്കാരായിരുന്ന ജനോവി (78) മകൾ മേരി സുനിത (42)എന്നിവരെ പരുക്കുകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ എട്ടുമണിയോടെ അഞ്ചുതെങ്ങ് വൈടുകെ ജങ്ഷന് സമീപമായിരുന്നു അപകടം.
വേദനയിൽ പുളഞ്ഞ് ഒരു വയസുകാരി, ഫോളേവേഴ്സിനെ കൂട്ടാനായി ഇൻഫ്ലുവൻസർ അമ്മയുടെ ക്രൂരത, അറസ്റ്റ്
അഞ്ചുതെങ്ങിലെ മാർക്കറ്റിൽ നിന്നും മത്സ്യവുമായി ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞടുത്തത് കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പഞ്ചായത്ത് അധികൃതർ വിശദമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം