
തിരുവനന്തപുരം: തീരദേശത്ത് തെരുവുനായകളുടെ ആക്രമണത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കുട്ടിയെ തെരുവ് നായക്കൂട്ടം കടിച്ച് കുടഞ്ഞു. കരുംകുളം പഞ്ചായത്തിലാണ് സംഭവം നടന്നത്. പുതിയതുറ ചെക്കിട്ട വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടിൽ ശിലുവയ്യൻ - അജിത ദമ്പതികളുടെ മകൻ സ്റ്റിജോയെ (8) ആണ് തെരുവുനായകള്‍ കടിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. സ്കൂളിൽ നിന്നും വന്ന ശേഷം ബീച്ച് റോഡിൽ കളിക്കാൻ പോകുന്ന വഴിയ്ക്കാണ് കൂട്ടമായെത്തിയ തെരുവ് നായകൾ കടിച്ചത്. കുട്ടിയുടെ കാൽമുട്ടിന് പിന്നിലും പിൻഭാഗത്തും കടിയേറ്റ് മാംസം അടർന്ന നിലയിലാണ്. കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യതൊഴിലാളികളാണ് കുട്ടിയെ നായകളിൽ നിന്നും രക്ഷിച്ചത്.
ശരീരത്തിൽ 12 ഓളം മുറിവുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. സ്റ്റിജോയെ കമഴ്ത്തി കിടത്തിയാണ് പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. മുറിവ് ഗുരുതരമായതിനാലും രക്തം നിലയ്ക്കാതെ ഒഴുകിയതിനാലും കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും തുടർന്ന് എസ് എ ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam