നഗരസഭാ ശുചീകരണ തൊഴിലാളിയെ തെരുവുനായ കടിച്ചു

Published : Oct 05, 2019, 04:47 PM IST
നഗരസഭാ ശുചീകരണ തൊഴിലാളിയെ തെരുവുനായ കടിച്ചു

Synopsis

ജോലി കഴിഞ്ഞ് മടങ്ങുന്നതിനായി ബൈക്കിൽ കയറുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന തെരുവുനായ കടിക്കുകയായിരുന്നു. 

ആലപ്പുഴ: നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരനെ തെരുവുനായ കടിച്ചു. ശുചീകരണ വിഭാഗം ജീവനക്കാരൻ എസി അഗസ്റ്റിനാണ് തെരുവുനായയുടെ കടിയേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ചുങ്കത്ത് പഗോഡ റിസോർട്ടിന് സമീപം ഓട ശുചീകരിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങുന്നതിനായി ബൈക്കിൽ കയറുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന തെരുവുനായ കടിക്കുകയായിരുന്നു. കാലിൽ ആഴത്തിൽ മുറിവേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.

PREV
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്