
ചാരുംമൂട് : തെരുവ് നായ്ക്കൂട്ടം കോഴിക്കൂട് തകർത്ത് 20 കോഴികളെ കടിച്ചു കൊന്നു. താമരക്കുളം നാലുമുക്കിന് കിഴക്ക് ചരുവിൽ പുത്തൻവീട്ടിൽ പുരുഷോത്തമന്റെ വീട്ടിലെ കോഴികളെയാണ് നായ്ക്കള്‍ കടിച്ച് കൊലപ്പെടുത്തയത്. ഇന്ന് രാവിലെയാണ് വീടിനോട് ചേർന്നുള്ള കോഴിക്കൂടിനു ചുറ്റും കോഴികൾ ചത്തു കിടക്കുന്നത് കണ്ടത്.
പത്ത് കോഴികളെയാണ് പട്ടികള്‍ കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കൂടിന്റെ പരിസത്ത് കണ്ടത്. ബാക്കിയുള്ളവയെ നായ്ക്കൾ ഭക്ഷിച്ചിട്ടുണ്ട്. കോഴിക്കൂടിന് ചുറ്റുമുണ്ടായിരുന്ന പ്ലാസ്റ്റിക് വല കടിച്ചു മുറിച്ച ശേഷം കൂടിന്റെ നെറ്റ് തകർത്താണ് നായ്ക്കള്‍ കോഴികളെ കൊന്നത്.
മുട്ടയിടാറായിരുന്ന കോഴികളായിരുന്നു എല്ലാം.30 കോഴികളുണ്ടായിരുന്നതിൽ 10 എണ്ണത്തിനെ നേരത്തെ പലപ്പോഴായി നായ്ക്കൾ കൊന്നതായും പുരുഷോത്തമൻ പറത്തു . പ്രദേശത്ത് കൂട്ടത്തോടെയും ഒറ്റതിരിഞ്ഞും നടക്കുന്ന തെരുവുനായ്ക്കളുടെ ശല്യം ഏറ്റിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് അധൃകൃതര്‍ തെരുവ് നായ ശല്യം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ശ്രീകൃഷ്ണപുരം : തെരുവുനായ്ക്കളെ കൊല്ലാൻ വീട്ടുവളപ്പിൽ സ്ഥാപിച്ച കെണിയിൽ തട്ടി ഷോക്കേറ്റ് ഒരാൾ മരിച്ചു. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് കുറുവട്ടൂർ ഇടുപടിക്കൽ സഹജൻ (54) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു അപകടമുണ്ടായത്. വൈദ്യുതി കെണിയൊരുക്കിയ സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കൽ രാജേഷ് (31), പ്രമോദ് (19), പ്രവീൺ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. തെരുവുപട്ടികളുടെ ശല്യം കാരണം വീട്ടുകാർ വളപ്പിൽ വൈദ്യുതിക്കെണിയൊരുക്കി. എന്നാൽ അബദ്ധത്തിൽ സഹജൻ കെണിയിൽപ്പെടുകയായിരുന്നു. ഷോക്കേറ്റ സഹജനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹജനും സഹോദരന്മാരും അടുത്തടുത്ത വീടുകളിലാണു താമസം. സഹോദരങ്ങളുടെ മക്കളാണ് വൈദ്യുതി കെണിയൊരുക്കിയത്. അനധികൃതമായി സമീപത്തെ വൈദ്യുതി ലൈനിൽനിന്നാണ് കെണിയിലേക്ക് വൈദ്യുതി കണക്ട് ചെയ്തത്. ബന്ധുക്കൾ ഒരുക്കിയ കെണിയിൽപെട്ടാണ് ഷോക്കേറ്റതെന്ന് ശ്രീകൃഷ്ണപുരം പൊലീസ് ഇൻസ്പെക്ടർ കെ എം ബിനീഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam