ഞെ‌ട്ടിക്കുന്ന ദൃശ്യങ്ങൾ; കുട്ടികളെ കടിക്കാനോടിച്ച് തെരുവുനായക്കൂട്ടം, നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ

Published : Nov 21, 2025, 05:47 PM IST
stray dog attack

Synopsis

പാലക്കാ‌ട് കുട്ടികളെ കടിക്കാനോടിച്ച് തെരുവുനായ്ക്കൾ. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ ചൂരിയോടാണ് സംഭവം. സമീപത്തെ പുഴയിൽ പോയി മടങ്ങി വരികയായിരുന്നു കുട്ടികൾ.

പാലക്കാട്: പാലക്കാ‌ട് കുട്ടികളെ കടിക്കാനോടിച്ച് തെരുവുനായ്ക്കൾ. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ ചൂരിയോടാണ് സംഭവം. സമീപത്തെ പുഴയിൽ പോയി മടങ്ങി വരികയായിരുന്നു കുട്ടികൾ. ആക്രമിക്കാനെത്തിയ നായ്ക്കളെകണ്ട് കുട്ടികൾ നിലവിളിച്ചോടി. നാട്ടുകാരെത്തിയാണ് നായയെ ഓടിച്ചുവിട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം. പ്രദേശത്ത് വീടുകളുണ്ട്. കുട്ടികൾ പുഴയിൽ കുളിച്ച ശേഷം വീട്ടിലേക്ക് മ‌ടങ്ങുന്നതിനിടെയാണ് സംഭവം നടക്കുന്നത്. നായക്കൂട്ടം ഓടിയെത്തിയപ്പോൾ മറ്റൊരു വീടിന്റെ ​ഗേറ്റ് തുറന്ന് കയറിയതിനെ തുടർന്നാണ് കു‌ട്ടികൾ കടിയേൽക്കാതെ രക്ഷപ്പെട്ടത്. നാട്ടുകാർ കുഞ്ഞുങ്ങളുടെ നിലവിളി കേട്ട് ഓടിയെത്തി. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം