തിരുവനന്തപുരം പെരുമാതുറയിൽ തെരുവുനായ ആക്രമണം; എട്ട് പേർക്ക് പരിക്ക്, ചികിത്സയിൽ

Published : May 26, 2023, 10:03 PM ISTUpdated : May 26, 2023, 10:08 PM IST
തിരുവനന്തപുരം പെരുമാതുറയിൽ തെരുവുനായ ആക്രമണം; എട്ട് പേർക്ക് പരിക്ക്, ചികിത്സയിൽ

Synopsis

8 പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു.

തിരുവനന്തപുരം: പെരുമാതുറയിൽ തെരുവു പട്ടിയുടെആക്രമണത്തിൽ 7 പേർക്ക് പരിക്ക്. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. ഒരാൾക്ക് കൂടി കടിയേറ്റു. 8 പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു. ഈ മാസം തന്നെ തൃശൂർ ജില്ലയിലെ അവണിശ്ശേരിയിൽ എട്ട് പേരെ തെരുവുനായ ആക്രമിച്ചിരുന്നു. കുട്ടികളുൾപ്പെടെ എട്ട് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു.

തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ തെരുവ് നായകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ് പട്ടള നിവാസികൾ. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന ഏഴ് ആടുകൾ ചത്തത് കഴിഞ്ഞ ദിവസമാണ്. പട്ടള നിസ മൻസിലിൽ ഹൈറുന്നിസയുടെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നത്. ചൊവ്വാഴ്ച പുലർച്ച ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോൾ നായ്ക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. തെരുവുനായ്ക്കൾ ഒരു ആടിനെ നേരത്തേ കൊന്നിരുന്നു.

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു