30 അടി ആഴമുള്ള കിണറ്റിൽ തെരുവുനായ വീണു; രക്ഷകരായി അ​ഗ്നിരക്ഷാ സേന; വീഡിയോ

Published : Mar 11, 2023, 01:13 PM IST
30 അടി ആഴമുള്ള കിണറ്റിൽ തെരുവുനായ വീണു; രക്ഷകരായി അ​ഗ്നിരക്ഷാ സേന; വീഡിയോ

Synopsis

നായ വീഴുന്നത് കണ്ട് വീട്ടിലുള്ളവർ അ​ഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. 

പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളത്ത് കിണറ്റിൽ വീണ തെരുവുനായയെ അ​ഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. പുതുമല സ്വദേശി വാസുപ്പണിക്കരുടെ വീട്ടിലെ മുപ്പത് അടി ആഴമുള്ള കിണറ്റിലാണ് നായ വീണത്. രാവിലെ 8 മണിയോടെയാണ് സംഭവം. നായ വീഴുന്നത് കണ്ട് വീട്ടിലുള്ളവർ അ​ഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. 

 

അതേ സമയം തൃശൂർ പെരുമ്പിലാവ് ആൽത്തറയിൽ തെരുവ് നായ ആക്രമണത്തില്‍ 8 പേർക്ക് കടിയേറ്റു . കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച തെരുവ് നായയെ കണ്ടെത്താൻ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടവത്താനായില്ല. പലരെയും നായ വീട്ടിൽ കയറി ചെന്നാണ്  കടിച്ചത്. നായക്ക് പേ വിഷബാധയുള്ളതായും സംശയിക്കുന്നു. പലർക്കും മുഖത്തും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

PREV
click me!

Recommended Stories

അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു
'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം