
മലപ്പുറം: അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായതായി പരാതി. പല ഭാഗങ്ങളിലും തെരുവുവിളക്കുകളുടെ ഫ്യൂസ് ഊരിമാറ്റുന്നതായാണ് നാട്ടുകാരുടെ പരാതി. ഇതോടെ രാത്രിയില്‍ പ്രദേശം പൂര്‍ണമായും ഇരുട്ടിലാകുകയാണ്.
വാര്‍ഡ് മെമ്പര്‍ ചോലയില്‍ കുഞ്ഞുമൊയ്തീന്റെ നേതൃത്വത്തില്‍ അഞ്ചു തവണ ഫ്യൂസുകള്‍ മാറ്റി സ്ഥാപിച്ചെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇവ വീണ്ടും ഊരിമാറ്റും. രാത്രിയില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ ദുരിതം പേറുന്ന നാട്ടുകാര്‍ വഴിവിളക്കുകളും കത്താത്തതോടെ വലിയ ഭീഷണിയാണ് നേരിടുന്നത്. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെയും ലഹരിസംഘങ്ങളുടെയും ശല്യം രൂക്ഷമാണ്. വെളിച്ചം ഇല്ലാത്തതിനാല്‍ കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും പ്രയാസം നേരിടുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതരും കെഎസ്ഇബിയും അടിയന്തരമായി ഇടപെടണമെന്നും പൊതുമുതല്‍ നശിപ്പിക്കുകയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam