അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

Published : Sep 05, 2026, 08:04 AM IST
angamaly accident

Synopsis

വ്യാഴാഴ്ച രാത്രി 10.30 ഓടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്ഷനിലായിരുന്നു അപകടം. ചമ്പന്നൂർ വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് ഉത്പന്ന നിർമാണ കമ്പനിയുടെ ലോറിയിൽ ക്ലീനറായി ജോലി ചെയ്ത് വരികയായിരുന്നു പ്രണിത്.

അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി സ്വദേശി രതീഷ് റോയിയുടെ മകൻ പ്രണിത് റോയ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്ഷനിലായിരുന്നു അപകടം. ചമ്പന്നൂർ വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് ഉത്പന്ന നിർമാണ കമ്പനിയുടെ ലോറിയിൽ ക്ലീനറായി ജോലി ചെയ്ത് വരികയായിരുന്നു പ്രണിത്.

കണ്ണൂരിൽ ലോഡ് ഇറക്കി മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽ എത്തിയപ്പോൾ ലോറി നിർത്തണമെന്ന് പ്രണിത് ഡ്രൈവറോട് ആവശ്യപ്പെട്ടു. ലോറി വേഗം കുറച്ച സമയത്ത് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു.

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രണിതിനെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. ആറുമാസം മുൻപാണ് പ്രണിത് ചമ്പന്നൂരിലെ കമ്പനിയിൽ ക്ലീനറായി ജോലിയിൽ പ്രവേശിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോക്കപ്പ് പൂട്ടാൻ മറന്നു; കൊല്ലത്ത് കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി; വ്യാപക തിരച്ചിൽ
താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി; അഞ്ചുപേർക്ക് പരിക്ക്