
എറണാകുളം: ദേശീയ പാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ മൂത്തകുന്നത്ത് കൂനമ്മാവിൽ തീമതിൽ തീർത്തു. സമര സമിതി പ്രവര്‍ത്തകര്‍ സ്ഥനം ഏറ്റെടുക്കുന്നതിനെതിരെ അനിശ്ചിത കാല സമരം ആരംഭിച്ചു. ദേശീയപാത 66 ൽ മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ഇരുപത്തിമൂന്നര കിലോമീറ്ററാണ് വീതി കൂട്ടുന്നത്. 45 മീറ്റർ വീതിയിൽ ദേശീയപാത നിർമ്മിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ തുടങ്ങിയത്. ഇതിനെതിരെയാണ് പ്രദേശ വാസികൾ സമരം ശക്തമാക്കിയിരിക്കുന്നത്. പ്രതിഷേധ സൂചകമായി തീമതില്‍ തീർത്ത് പ്രതിജ്ഞയും എടുത്തു.
സ്ഥലം ഏറ്റെടുപ്പിനെതിരെ വർഷങ്ങളായി ഇവിടുത്തുകാർ സമരത്തിലാണ്. സർവേ നടപടികൾ തടുങ്ങിയതോടെയാണ് രണ്ടാം ഘട്ട സമരം തുടങ്ങിയത്. മുമ്പ് ഈ ഭാഗത്ത് 30 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിരുന്നു. ഈ സ്ഥലം ഉപയോഗിച്ച് ആറുവരിപ്പാത നിർമ്മിക്കുക, അധിക വികസനത്തിന് 10 വരി എലിവേറ്റഡ് ഹൈവേ നിർമ്മിക്കുക, ദേശീയപാത ചുങ്കപ്പാത ആക്കരുത് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല സമരം. അതേ സമയം മാർച്ച് 31 നകം സ്ഥലം അളന്നുതിരിച്ച് നഷ്ടപരിഹാരം നിശ്ചയിച്ച് റിപ്പോർട്ട് നൽകാനാണ് റവന്യൂ വകുപ്പിൻറെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam