
കോട്ടയം: പാലായിലെ സ്വകാര്യ ബസ് സമരം ഒത്തുതീർപ്പായി. പാലാ ആർഡിഓയുടെ നേതൃത്തിൽ ബസ് ഉടമകളും തെഴിലാളി സംഘടന നേതാക്കളും പൊലീസും നടത്തിയ ചർച്ചയിലാണ് തീരുമാനം. നാളെ മുതൽ ബസ്സുകൾ ഓടും. ബസ് ജീവനക്കാരെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. രണ്ട് ദിവസമായി പാലായിൽ സ്വകാര്യ ബസ് പണിമുടക്ക് ആയിരുന്നു.