വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Published : Aug 05, 2018, 08:31 PM IST
വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Synopsis

പ്ലസ് വൺ വിദ്യാർത്ഥി കുറ്റിച്ചിറ പള്ളിക്കുളത്തിൽ വീണു മരിച്ചു

കോഴിക്കോട്: പ്ലസ് വൺ വിദ്യാർത്ഥി കുറ്റിച്ചിറ പള്ളിക്കുളത്തിൽ വീണു മരിച്ചു. ചക്കുംകടവ്  റഹ്മയിൽ മൊയ്തീൻ കോയയുടെ മകൻ ഷാഹുൽ ഹമീദ് (17) ആണ്  നീന്തുന്നതിനിടയിൽ മുങ്ങി മരിച്ചത്.  ഞായറാഴ്ച ഉച്ചയ്ക്ക്  12 മണിയോടെയാണ് സംഭവം. 

പുതിയ വീട്ടിൽ റക്സൽ എന്നയാൾ കുളത്തിൽ നിന്നും മുങ്ങിയെടുത്ത കുട്ടിയെ ബീച്ച് ഫയർ സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  കൃത്രിമശ്വാസം നൽകി ബീച്ച് ആശുപത്രിയി വരെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരപ്പിൽ എം.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്  മരിച്ച ഷാഹുൽ ഹമീദ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡെൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ, മ്യൂസിക് സിസ്റ്റത്തിന് പിറകിലെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 500 ഗ്രാം എംഡിഎംഎ; വർക്കല ലഹരിവേട്ടയിൽ ട്വിസ്റ്റ്
ട്രിവാന്‍ഡ്രം ക്ലബിനുമുന്നിൽ ആഡംബര കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്, കാർ ഒരു നടന്‍റേതെന്ന് പൊലീസ്; നിർത്താതെ പോയ വാഹനത്തിനായി അന്വേഷണം