ആലപ്പുഴയിൽ വിദ്യാർഥിനിക്കും വീട്ടമ്മയ്ക്കും സൂര്യാഘാതമേറ്റു

By Web TeamFirst Published Mar 20, 2019, 11:00 PM IST
Highlights

ബുധനൂർ മേഖലയിൽ അരവിന്ദാക്ഷൻ നായർ(72) ക്കും അടുത്തിടെ സൂര്യാതാപമേറ്റിരുന്നു. വീടിന് അകലെയുള്ള കൃഷിയിടത്തിൽ ജോലിക്കാർക്കൊപ്പം ഏറെ നേരം വെയിലത്തു നിന്നിരുന്നു

ആലപ്പുഴ: മാന്നാറിൽ പ്ലസ് വിദ്യാർഥിനിയ്ക്കും ഹരിപ്പാ വയോധികയ്ക്കുമാണ് സൂര്യാഘാതമേറ്റത്. മാന്നാർ നായർ സമാജം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മാന്നാർ കുരട്ടിക്കാട് കിളുന്നുവേലിൽ സജിയുടെ മകൾ അലീഷ സജി (17)യുടെ മുഖത്താണ് സൂര്യാഘാതമേറ്റത്. വീട്ടിൽ നിന്നും അടുത്തുള്ള കടയിൽ സാധനം വാങ്ങി വീട്ടിൽ വന്നപ്പോൾ മുഖത്ത് പുകച്ചിൽ അനുഭവപെട്ടു. അതിനെ തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സ തേടി.

ഹരിപ്പാട് പള്ളിപ്പാട് എട്ടാം വാർഡിൽ മീനത്തേരിൽ ലക്ഷം വീട്ടിൽ ജാനകി (61)യാണ് സൂര്യാഘാതം ഏറ്റ മറ്റൊരാൾ. കഴിഞ്ഞ ദിവസം ഉച്ചക്ക് വീടിനു സമീപം  വിറകു പെറുക്കുന്നതിനിടയിൽ മുതുകിനാണ് വെയിലേറ്റ് പൊള്ളലുണ്ടായത്. എന്നാൽ ആ സമയം ഇത് അറിഞ്ഞിരുന്നില്ല. തൊലിക്ക് നിറ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നലെ രാവിലെയാണ് പൊള്ളൽ കൂടുതൽ രൂക്ഷമായി കാണപ്പെട്ടത്. തുടർന്ന് പള്ളിപ്പാട് പ്രാഥമികാശുപത്രിയിൽ എത്തിയപ്പോൾ ഇവിടുത്തെ ഡോക്ടർ ആണ്  ഇത് സൂര്യാഘാതം ഏറ്റത്താണെന്നു പറഞ്ഞത്. പിന്നീട് ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി.

ബുധനൂർ മേഖലയിൽ അരവിന്ദാക്ഷൻ നായർ(72) ക്കും അടുത്തിടെ സൂര്യാതാപമേറ്റിരുന്നു. വീടിന് അകലെയുള്ള കൃഷിയിടത്തിൽ ജോലിക്കാർക്കൊപ്പം ഏറെ നേരം വെയിലത്തു നിന്നിരുന്നു. ഉച്ചയോടെ വീട്ടിലെത്തിയപ്പോൾ ഇടതു കൈക്കു പുകച്ചിൽ അനുഭവപ്പെട്ടു. അൽപസമയം കഴിഞ്ഞപ്പോൾ കൈയിൽ പൊള്ളൽ കണ്ടതിനെ തുടർന്ന് വൈദ്യസഹായം തേടുകയായിരുന്നു.

click me!