വിദ്യാര്‍ത്ഥി അധ്യാപകനെ തല്ലിയത് ഹാജര്‍ നൽകിയില്ലെന്ന് പറ‍ഞ്ഞ്, ആര്‍ട്സ് ഫെസ്റ്റിവെൽ മാറ്റിവച്ച് യൂണിയൻ

Published : Jan 17, 2024, 11:59 PM IST
വിദ്യാര്‍ത്ഥി അധ്യാപകനെ തല്ലിയത് ഹാജര്‍ നൽകിയില്ലെന്ന് പറ‍ഞ്ഞ്, ആര്‍ട്സ് ഫെസ്റ്റിവെൽ മാറ്റിവച്ച് യൂണിയൻ

Synopsis

അറബിക് വിഭാഗം അധ്യാപകനായ ഡോ. നിസാമുദ്ദീനാണ് വിദ്യാർത്ഥിയുടെ മർദനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളം: ഹാജർ നൽകിയില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ അധ്യാപകന് വിദ്യാർത്ഥിയുടെ മർദനം. എറണാകുളം മഹാരാജാസ് കോളേജിലെ അറബിക് വിഭാഗം അധ്യാപകനായ ഡോ. നിസാമുദ്ദീനാണ് വിദ്യാർത്ഥിയുടെ മർദനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം.കോളേജിലെ അറബിക് വിഭാഗം അധ്യാപകനായ ഡോ. നിസാമുദ്ദീനെ മൂന്നാം വർഷ അറബിക് വിദ്യാർത്ഥിയായ മുഹമ്മദ് റാഷിദാണ് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. കൈയ്യിൽ കരുതിയിരുന്ന വസ്തു ഉപയോയിച്ച് പിന്നി്ൽ നിന്നും ഇടിക്കുകയായിരുന്നു.അധ്യാപകന്‍റെ പിൻ കഴുത്തിലും കൈയിലുമാണ് മർദനമേറ്റത്.മുഹമ്മദ് റാഷിദിന്‍റെ രണ്ടാം വർഷ ക്ലാസിലെ അധ്യാപകനായിരുന്നു നിസാമുദ്ദിൻ. 

മുൻ സെമസ്റ്ററുകളിൽ ഹാജർ നില കുറവായതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്ന് അധ്യാപകൻ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ നിസാമുദ്ദീനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് അധ്യാപകൻ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. പോലീസിലും പരാതി നൽകും. അതേസമയം കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ കൂടിയായ അധ്യാപകന് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് ഇന്ന് നടത്താനിരുന്ന ആർട്സ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് എല്ലാ പരിപാടികളും കോളേജ് യൂണിയൻ മാറ്റിവെച്ചു.

ബിൽക്കിസ് ബാനു കൂട്ടബലാത്സം​ഗക്കേസ്;കുറ്റവാളികൾ വീണ്ടും സുപ്രീംകോടതിയിൽ; 'കീഴടങ്ങാൻ നാലാഴ്ച കൂടി സാവകാശം വേണം'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തർക്കത്തിനിടെ നിലവിളികേട്ട് ഓടിയെത്തിയ വയോധികനെ അടിച്ചുകൊന്നു, കേസില്‍ ഒരാള്‍ പിടിയിൽ
'നിങ്ങളുടെ ഉദ്ദേശ്യം കുഞ്ഞിനെ പ്രസവിക്കുകയാണെങ്കിൽ ഇങ്ങോട്ട് വരേണ്ട, കർശന നടപടിയുണ്ടാകും'; ബർത്ത് ടൂറിസം അനുവദിക്കാനാകില്ലെന്ന് അമേരിക്ക