ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥി വൈദ്യുതി കമ്പിയില്‍ പിടിച്ചു; 90 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍

Published : Apr 03, 2026, 04:53 PM IST
Train

Synopsis

90 ശതമാനത്തോളം പൊള്ളലേറ്റ 17-കാരനായ മുഹമ്മദ് സിനാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി കമ്പിയില്‍ പിടിച്ച വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു. കോഴിക്കോട് തിക്കോടി റെയില്‍വേ സ്‌റ്റേഷനിലാണ് ദാരുണ സംഭവം നടന്നത്. പയ്യോളി അയനിക്കാട് വെസ്റ്റ് യുപി സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സിനാന്‍(17) എന്ന വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. തിക്കോടി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ വിദ്യാര്‍ത്ഥി കയറുകയായിരുന്നു. കാല്‍ തെന്നി താഴെ വീഴുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ പിടിച്ചുപോയതാകാം എന്നാണ് കരുതുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നിലവിളി കേട്ടെത്തിയ യാത്രക്കാരും റെയില്‍വേ ജീവനക്കാരും ഉടന്‍ തന്നെ വിദ്യാര്‍ത്ഥിയെ സമീപത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിനോദ യാത്രക്ക് പോയി പുഴയിലിറങ്ങി, മുങ്ങിത്താണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
'ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരെ പോലെ കള്ളാ കള്ളാ എന്ന് നിലവിളിക്കുന്നു, മാങ്കൂട്ടത്തിലിനോടാണ് പറയേണ്ടത്'; കെ.സിക്കെതിരെ എം.വി. ജയരാജൻ