കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായി; വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു, രക്ഷകരായി സഹപാഠികള്‍

Published : Nov 23, 2024, 07:03 PM IST
 കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായി; വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു, രക്ഷകരായി സഹപാഠികള്‍

Synopsis

ചാവക്കാട് കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥി കുഴഞ്ഞുവീണു. സഹപാഠികള്‍ ഉടനെ കരയ്ക്കെത്തിച്ച് സിപിആര്‍ നൽകിയത് രക്ഷയായി.

തൃശൂര്‍: കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥി കുഴഞ്ഞുവീണു. സംഭവം നടന്ന ഉടനെ കൂട്ടുകാര്‍ നടത്തിയ സമയോചിത ഇടപെടൽ രക്ഷയായി. ഇന്ന് ഉച്ചയ്ക് തൃശൂര്‍ ചാവക്കാട് കടലില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. കോയമ്പത്തൂർ ഭാരതി ഹയർസെക്കന്‍ഡറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥി വി.എസ് ഗോകുലിനാണ് ചാവക്കാട് കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പമാണ് ഗോകുല്‍ കടലിൽ കുളിക്കാനെത്തിയത്.

കടലിൽ കുഴഞ്ഞുവീണ ഗോകുൽ  അബോധാവസ്ഥയിലായി. സ്ഥലത്തുണ്ടായിരുന്ന സഹപാഠികളായ വിദ്യാർത്ഥികൾ ഗോകുലിനെ കരയ്ക്ക് എത്തിച്ച് സിപിആർ നൽകി.  പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ  എത്തിച്ചു ചികിത്സ നൽകി വിട്ടയക്കുകയായിരുന്നു. ഗോകുലിനെ സുഹൃത്തുക്കള്‍ ഉടനെ തന്നെ കരയ്ക്ക് എത്തിച്ച് സിപിആര്‍ നൽകിയതാനാലാണ് വലിയ അപകടം ഒഴിവായത്. 

സുരേന്ദ്രനെതിരെ ബിജെപി നേതാക്കളുടെ ഒളിയമ്പ്; സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും പാലക്കാട് വോട്ട് ചോർന്നു

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ റോഡ്ഷോയ്ക്കിടെ പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി

 

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ