പ്രിയങ്കയുടെ വിജയാഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; രണ്ട് കുട്ടികൾക്ക് നേരിയ പരിക്കേറ്റു

Published : Nov 23, 2024, 06:14 PM IST
പ്രിയങ്കയുടെ വിജയാഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; രണ്ട് കുട്ടികൾക്ക് നേരിയ പരിക്കേറ്റു

Synopsis

പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. പൊലീസ് നിർദ്ദേശപ്രകാരം രണ്ട് കുട്ടികളെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വയനാട്: വയനാട് കൽപ്പറ്റയിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികൾക്ക് നേരിയ പരിക്ക്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. വിജയാഘോഷത്തിനിടെ പടക്കം പൊട്ടിക്കുമ്പോള്‍ കുട്ടികളും സമീപത്തുണ്ടായിരുന്നു. പെട്ടെന്ന് പൊട്ടിയ പടക്കം തെറിച്ച് കുട്ടികളുടെ ദേഹത്ത് വീഴുകയായിരുന്നു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. യുഡിഎഫ് പ്രവർത്തകനോടൊപ്പം ഇരുചക്ര വാഹനത്തിൽ ഇരിക്കുകയായിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. പൊലീസ് നിർദ്ദേശപ്രകാരം രണ്ട് കുട്ടികളെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Also Read: പാലക്കാടൻ കോട്ട കാത്ത് രാഹുൽ, കന്നിയങ്കത്തിൽ പ്രിയങ്കയെ നെഞ്ചേറ്റി വയനാട്; ചേലക്കരയിൽ പ്രദീപിന് മിന്നും ജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ