ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു

Published : Oct 12, 2018, 08:54 PM IST
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു

Synopsis

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സ്കൂളിൽ യുവജനോത്സവമായതിനാൽ കൂട്ടുകാർക്കൊപ്പം പുത്തനമ്പലം ചെറുവാരണം ശ്രീ നാരായണപുരം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു വിനായകൻ. കുളിക്കുന്നതിനിടെ വിനായകനെ കാണാതായി

മാരാരിക്കുളം: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കഞ്ഞിക്കുഴി വനസ്വർഗം മാടത്തിങ്കൽ ലാലൻ -സുനില ദമ്പതികളുടെ മകനും ചാരമംഗലം ഡി വി എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ വിനായകൻ (13) ആണ് മരിച്ചത്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സ്കൂളിൽ യുവജനോത്സവമായതിനാൽ കൂട്ടുകാർക്കൊപ്പം പുത്തനമ്പലം ചെറുവാരണം ശ്രീ നാരായണപുരം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു വിനായകൻ. കുളിക്കുന്നതിനിടെ വിനായകനെ കാണാതായി.

ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ചേർത്തലയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം  സംസ്ക്കരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കോൺക്രീറ്റ് ചെയ്ത റോഡ് നടുവെ പിളർന്നു; ചമ്പക്കുളത്ത് പ്രതിഷേധം
ശബരിമല സ്വർണ്ണക്കൊള്ള; ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷകളില്‍ സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി