സ്ത്രീതൊഴിലാളികളെ അപമാനിച്ചെന്ന് ആരോപിച്ച് തോട്ടം മാനേജറെ ബന്ദിയാക്കി

By Web TeamFirst Published Oct 12, 2018, 8:19 PM IST
Highlights

സ്ത്രീതൊഴിലാളികളെ അപമാനിച്ചെന്ന് ആരോപിച്ച് തോട്ടം മാനേജറെ മുറിക്കുള്ളില്‍ ബന്ദിയാക്കി. സൂര്യനെല്ലി ഹരിസന്‍ മലയാളം പ്ലാന്റേഷന്‍ മാനേജര്‍ സുനില്‍ ജോര്‍ജ്ജ് (35)നെയാണ് ട്രൈഡ് യൂണിയന്‍ നേതാക്കള്‍ ബന്ദിയാക്കിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

ഇടുക്കി: സ്ത്രീതൊഴിലാളികളെ അപമാനിച്ചെന്ന് ആരോപിച്ച് തോട്ടം മാനേജറെ മുറിക്കുള്ളില്‍ ബന്ദിയാക്കി. സൂര്യനെല്ലി ഹരിസന്‍ മലയാളം പ്ലാന്റേഷന്‍ മാനേജര്‍ സുനില്‍ ജോര്‍ജ്ജ് (35)നെയാണ് ട്രൈഡ് യൂണിയന്‍ നേതാക്കള്‍ ബന്ദിയാക്കിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. 

തോട്ടങ്ങളില്‍ കളയെടുക്കുന്നതിനും മറ്റ് അനുബന്ധ ജോലികള്‍ ചെയ്യുന്നതിനും ജീവനക്കാരുണ്ടെങ്കിലും സ്ത്രീതൊഴിലാളികളെ ഉപയോഗിച്ചാണ് മാനേജര്‍ ഇത്തരം ജോലികള്‍ ചെയ്യിപ്പിച്ചിരുന്നത്. സംഭവത്തില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയതോടെ മാനേജര്‍ മോശമായി പെരുമാറിയതായി ട്രൈഡ് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.  

പ്ലാന്റേഷന് സമീപത്തെ മസ്റ്റര്‍ ഓഫീസില്‍ രണ്ട് മണിക്കുറോളം ബന്ദിയാക്കിയ മാനേജറെ ശാന്തന്‍പാറ പോലീസെത്തിയാണ് മോചിപ്പിച്ചത്. തൊഴിലാളികള്‍ക്ക് നേരിട്ട് ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും മാനേജറുടെ പിടിവാശി മൂലം ബാങ്ക് അക്കൗണ്ടുകള്‍ മുഖേനെയാണ് പണം എത്തുന്നത്. അക്കൗണ്ടിലെത്തുന്ന പണം എടുക്കുന്നതിന് ബാങ്ക് എ.ടി.എം. അനുവധിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികളില്‍ പലര്‍ക്കും എടിഎം ഉപയോഗിക്കാന്‍ അറിയില്ല.

click me!