ബൈക്ക് മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം

Published : Nov 17, 2019, 11:11 PM IST
ബൈക്ക് മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം

Synopsis

നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. സഹയാത്രികനായ സുഹൃത്തിന്റെ നില അതീവ ഗുരുതരം

എടത്വ: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. സഹയാത്രികനായ സുഹൃത്തിന്റെ നില അതീവ ഗുരുതരം. എടത്വ സെന്റ് അലോഷ്യസ് കോളേജ് ബികോം ടാക്‌സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി തകഴി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ചെക്കിടിക്കാട് പഴയപുരയ്ക്കല്‍ ആശാംപറമ്പില്‍ മിനിയുടെ മകന്‍ കെവിന്‍ ബിജു (20) ആണ് മരിച്ചത്. 

സഹയാത്രികനായ എടത്വ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പച്ച പുത്തന്‍തറ സിബിയുടേയും മോനിമ്മയുടേയും മകന്‍ മോബിനാണ് (19) ഗുരുതരമായി പരിക്കേറ്റത്.  ഇന്ന് ഉച്ചകഴിഞ്ഞ് 2.50 ന് അമ്പലപ്പുഴ-തകഴി സംസ്ഥാനപാതയില്‍ കരുമാടി ജങ്ഷന് സമീപത്തുവെച്ചായിരുന്നു അപകടം. 

അപകടത്തില്‍പ്പെട്ട ഇരുവരേയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കെവിന്‍ മരണപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ മോബിന്‍ വണ്ടാനം മെഡിക്കല്‍ കോളേജിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു