കടലില്‍ വീണ ഫുട്ബോളെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Published : Apr 27, 2019, 08:50 AM IST
കടലില്‍ വീണ ഫുട്ബോളെടുക്കാന്‍ ശ്രമിച്ച  വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Synopsis

വെള്ളിയാഴ്ച വൈകിട്ട് വാക്കടവ് തീരത്ത് കൂട്ടുകാരോടൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ച  വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കപ്പലങ്ങാടി കൊത്തികയില്‍ ഗിരീഷ്കുമാറിന്‍റെ മകന്‍ അക്ഷയ്(15) ആണ് മരിച്ചത്. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍സെക്കന്‍ററി സ്കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ്. 

വെള്ളിയാഴ്ച വൈകിട്ട് വാക്കടവ് തീരത്ത് കൂട്ടുകാരോടൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്ത് കടലിലേക്ക് തെറിച്ച് വീണു. പന്തെടുക്കാനായി കടലിലിറങ്ങിയ അക്ഷയ് തിരില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ധാർമികതയെക്കുറിച്ച് നിങ്ങൾ പഠിപ്പിക്കേണ്ട'; പരസ്പരം പോർ വിളിയുമായി എർദോ​ഗാനും നെതന്യാഹുവും
'നില്ല്, വയസായ ഞാൻ എങ്ങോട്ട് പോണമെന്ന് പറ നീ...'; ബിജെപിയുടെ സമരത്തിനിടെ പ്രതികരിച്ച് സരസ്വതിയമ്മ, സമരം അവസാനിപ്പിച്ചു