വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരന് സൂര്യതാപമേറ്റു

Published : Apr 26, 2019, 11:36 PM ISTUpdated : Apr 26, 2019, 11:40 PM IST
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരന് സൂര്യതാപമേറ്റു

Synopsis

കുഞ്ഞിന്റെ മുഖത്താണ് പൊള്ളലേറ്റത്. ഇടത് കണ്ണിന്റെ മുകൾഭാഗത്തും താഴ്ഭാഗത്തും വരപോലെ നീളത്തിൽ പൊള്ളലേറ്റതിന്‍റെ പാടുകളുണ്ട്.

ഹരിപ്പാട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറുവയസ്സുകാരന് സൂര്യതാപമേറ്റു. കാർത്തികപ്പള്ളി ഹുസൈൻ മൗലവിയുടെ മകൻ സമൽ റഹ്മാനാണ്  സൂര്യതാപമേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. ഒറ്റക്ക് വീട്ടുമുറ്റത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിതാക്കൾ ഓടി വന്നപ്പോഴാണ് പൊള്ളലേറ്റതായി കണ്ടത്. കുഞ്ഞിന്റെ മുഖത്താണ് പൊള്ളലേറ്റത്. ഇടത് കണ്ണിന്റെ മുകൾഭാഗത്തും താഴ്ഭാഗത്തും വരപോലെ നീളത്തിൽ പൊള്ളലേറ്റതിന്‍റെ പാടുകളുണ്ട്.

 കുട്ടിയെ ഉടന്‍ അടുത്തുള്ള ഡാണാപ്പടി  സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. പരിശോധനയിലാണ് സൂര്യതാപമേറ്റതായി കണ്ടെത്തിയത്. പ്രാഥമിക ചികിത്സ നൽകിയ കുട്ടിയെ പിന്നീട് വിട്ടയച്ചു
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗജന്യ യാത്ര വമ്പൻ ഹിറ്റ്! ദിവസം 400 സൗജന്യ ഷട്ടിൽ സർവീസുകൾ, പ്രയോജനപ്പെടുത്തിയത് 8400 പേർ; ഐഎഫ്എഫ്കെയിൽ താരമായി കേരള സവാരി
ഓട്ടോറിക്ഷക്ക് പൊലീസ് കൈ കാണിച്ചു, ഇറങ്ങിയോടി 2 പേർ, പിന്തുടര്‍ന്ന് പിടികൂടി, കഞ്ചാവ് പിടിച്ചു