വിദ്യാർഥി കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണു, തലക്കും കാലിനും പരിക്ക്

Published : Aug 13, 2026, 11:01 AM IST
ksrtc accident

Synopsis

ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊല്ലം: വിദ്യാർഥിനി കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണു. പോളിടെക്നിക് വിദ്യാർഥിയായ കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. കല്ലറ പഴയചന്ത ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കല്ലറയിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പുറകുവശത്തെ ഡോർ തുറന്നാണ് വിദ്യാർഥി റോഡിലേക്ക് വീണത്. അപകടത്തിൽ തലയ്ക്കും കാലിനും പരിക്കേറ്റു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിനുള്ളിൽ നല്ല തിരക്കായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി
വിഴിഞ്ഞം തുറമുഖം റെയിൽവേ ലൈനുമായി ബന്ധിപ്പിക്കുന്ന പാതയിൽ 21 വീടുകൾ, ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ