ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

Published : Aug 13, 2026, 10:49 AM IST
Drown

Synopsis

കൊച്ചി മഞ്ഞുമ്മലിൽ ഇൻസ്റ്റാഗ്രാമിൽ ലൈവ് വന്ന ശേഷം പുഴയിൽ ചാടിയ യുവാവ് മരിച്ചു. കളമശ്ശേരി സ്വദേശിയായ ആൻ്റണി ഡാനിയേലിൻ്റെ മൃതദേഹം കണ്ടെടുത്തു.

കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടിയ യുവാവ് മരിച്ചു. ഇന്നലെ രാത്രിയാണ് കളമശ്ശേരി സ്വദേശിയായ ആൻ്റണി ഡാനിയേൽ (25) പുഴയിൽ ചാടി ജീവനൊടുക്കിയത്. ഇൻസ്റ്റാഗ്രാമിൽ ലൈവ് ഇട്ട ശേഷമായിരുന്നു ഇയാൾ പുഴയിലേക്ക് ചാടിയത്. രാവിലെ സ്കൂബ സംഘത്തിന്റെ തെരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. 2020 ൽ നാട്ടിൽ തനിക്കെതിരെ നടന്ന അപവാദ പ്രചരണം വിഷാദരോഗത്തിലേക്ക് എത്തിച്ചെന്നാണ് ഇൻസ്റ്റാഗ്രാം ലൈവിൽ യുവാവ് പറഞ്ഞിരിക്കുന്നത്. ഏഴ് വർഷമായി മാനസികമായി ബുദ്ധിമുട്ടുന്നു. മാനസികമായി തകർന്ന അവസ്ഥയിലാണ് ആത്മഹത്യയെന്നും ഇൻസ്റ്റ വീഡിയോയിൽ യുവാവ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിഴിഞ്ഞം തുറമുഖം റെയിൽവേ ലൈനുമായി ബന്ധിപ്പിക്കുന്ന പാതയിൽ 21 വീടുകൾ, ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ
രാത്രിയിൽ തർക്കം, അടിപിടി; 45കാരനെ സഹോദര പുത്രൻ ചവിട്ടിക്കൊന്നു; സംഭവം പത്തനംതിട്ടയിൽ