നിയന്ത്രണം വിട്ട സൈക്കിൾ ചീറിപ്പാഞ്ഞ് വരുന്ന ബസിനടിയിലേക്ക് , വിദ്യാർഥിയുടെ അത്ഭുത രക്ഷപ്പെടൽ -വീഡിയോ

Published : Jul 06, 2023, 01:28 PM ISTUpdated : Jul 06, 2023, 01:30 PM IST
നിയന്ത്രണം വിട്ട സൈക്കിൾ ചീറിപ്പാഞ്ഞ് വരുന്ന ബസിനടിയിലേക്ക് , വിദ്യാർഥിയുടെ അത്ഭുത രക്ഷപ്പെടൽ -വീഡിയോ

Synopsis

പാലാങ്കര ഭാഗത്ത് നിന്നും സൈക്കിളിൽ വരുകയായിരുന്ന വിദ്യാർത്ഥി കരുളായി ഭാഗത്ത് നിന്നും വരുന്ന സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു.

നിലമ്പൂർ: മലപ്പുറം കരുളായിയിൽ സൈക്കിളിൽ യാത്ര ചെയ്ത വിദ്യാർത്ഥിക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം. വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു. കരുളായി കിണറ്റിങ്ങലിൽ ബുധനാഴ്ച്ച വൈകിട്ടാണ് ഓടികൊണ്ടിരിക്കുന്ന സ്കൂൾ ബസിലേക്ക് വിദ്യാർഥി ഓടിച്ച സൈക്കിൾ ഇടിച്ച് കയറിയത്.ക രുളായി കെ.എം, ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന ആദിഥ് എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. പാലാങ്കര ഭാഗത്ത് നിന്നും സൈക്കിളിൽ വരുകയായിരുന്ന വിദ്യാർത്ഥി കരുളായി ഭാഗത്ത് നിന്നും വരുന്ന സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ  കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു. പരിക്ക് ​ഗുരതരമല്ലെന്ന് അധികൃതർ അറിയിച്ചു. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്