തമ്പാൻകടവിൽ 20 അംഗ സംഘത്തിനൊപ്പമെത്തി, കുളിക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; അസ്‍ലമിനെ കണ്ടെത്താൻ തിരച്ചിൽ

Published : Feb 09, 2024, 09:28 PM ISTUpdated : Mar 08, 2024, 10:40 PM IST
തമ്പാൻകടവിൽ 20 അംഗ സംഘത്തിനൊപ്പമെത്തി, കുളിക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; അസ്‍ലമിനെ കണ്ടെത്താൻ തിരച്ചിൽ

Synopsis

തളിക്കുളം കൈതക്കലിലെ ദാറുല്‍ മുസ്തഫ ഇസ്ലാമിക പഠനകേന്ദ്രത്തിലെ വിദ്യാര്‍ഥിയാണ് അസ്‍ലം

തൃശൂര്‍: വാടാനപ്പള്ളി തളിക്കുളം തമ്പാന്‍കടവ് ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. വലപ്പാട് കരയാവട്ടം വലിയകത്ത് ബഷീറിന്റെ മകന്‍ മുഹമ്മദ് അസ്‌ലം (16) ആണ് തിരമാലയില്‍ പെട്ട്  കാണാതായത്. തളിക്കുളം കൈതക്കലിലെ ദാറുല്‍ മുസ്തഫ ഇസ്ലാമിക പഠനകേന്ദ്രത്തിലെ വിദ്യാര്‍ഥിയാണ് അസ്‍ലം.

ക്യാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തി, പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്തി പുതുച്ചേരി

ഇരുപതോളം കുട്ടികളടങ്ങുന്ന സംഘമാണ് രാവിലെ എട്ടോടെ കടപ്പുറത്ത് എത്തിയത്. സവാദ് എന്ന കൂട്ടുകാരനും അസ്‌ലമും കടലില്‍ ഇറങ്ങി. ഇരുവരും തീരക്കടലിലെ ചുഴിയില്‍ പെട്ട് മുങ്ങിത്താഴുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് സവാദിനെ രക്ഷപ്പെടുത്തി വലപ്പാട് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ ലഭ്യമാക്കി. അസ്‌ലമിനായി അഴീക്കോട് തീരദേശ പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രാത്രിവരെ തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. തളിക്കുളം കൈതക്കലിലെ ദാറുല്‍ മുസ്തഫ ഇസ്ലാമിക പഠനകേന്ദ്രത്തിലെ വിദ്യാര്‍ഥികളാണ് കുളിക്കാനിറങ്ങിയപ്പോൾ ഇവിടെ അപകടത്തിൽപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു എന്നതാണ്. മലപ്പുറം നിലമ്പൂര്‍ കരുളായി നെടുങ്കയത്താണ് ദാരുണാപകടം ഉണ്ടായത്. നെടുങ്കയത്തെ കരിമ്പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ മുര്‍ഷിന , ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്. കോട്ടക്കൽ എം എസ് എം എച്ച് എസ് എസ് കല്ലിങ്കപ്പറമ്പിലെ വിദ്യാർഥികളാണ് മരിച്ചത്. വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. നെടുങ്കയത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന് എത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്. കരിമ്പുഴയിൽ കുളിക്കുന്നതിനിടെ കുട്ടികൾ കയത്തിൽ മുങ്ങി പോകുകയായിരുന്നു. ഇവരെ നാട്ടുകാർ പുറത്തെടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോളേക്കും മരിച്ചിരുന്നു. ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

20 ഗ്രാമിന് 5 ലക്ഷം രൂപ വില; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന', പ്ലാസ്റ്റിക് ഡപ്പികളിലാക്കി വിതരണം, ആസാം സ്വദേശി പിടിയിൽ
പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പുലർച്ചെ ഒന്നരക്ക് പെൺസുഹൃത്തിന്റെ വീട്ടിലെത്തി അനന്തു, വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽപോയ പ്രതി പിടിയിൽ