ഗുരുവായൂരിൽ ആറുവരി പാതയിലെ ഫാസ്റ്റ് ട്രാക്കിലൂടെ എതിർദിശയിൽ ഓടിച്ച ടിപ്പർ ലോറിക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കി. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ, വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചു. 

ഗുരുവായൂർ: ആറുവരി പാതയിലെ അതിവേഗ ട്രാക്കിലൂടെ എതിർദിശയിൽ വാഹനമോടിച്ച് വൻ അപകടഭീഷണി ഉയർത്തിയ ടിപ്പർ ലോറിക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ഗുരുവായൂർ ജോയിന്റ് ആർടിഒ ആരംഭിച്ചു. അതിവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന ആറുവരി പാതയിലെ ഫാസ്റ്റ് ട്രാക്കിലൂടെയാണ് ടിപ്പർ ലോറി നിയമങ്ങൾ ലംഘിച്ച് എതിർദിശയിൽ സഞ്ചരിച്ചത്. ഇത് മറ്റ് വാഹനയാത്രികരുടെ ജീവന് വലിയ ഭീഷണിയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു. ഡ്രൈവർക്ക് പുറമെ വാഹന ഉടമയ്‌ക്കെതിരെയും നടപടിയുടെ ഭാഗമായാണ് ടിപ്പറിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നീക്കം ഗുരുവായൂർ ജോയിന്റ് ആർടിഒ ഓഫീസ് സ്വീകരിച്ചു വരുന്നത്. ദേശീയപാതകളിലും ആറുവരി പാതകളിലും നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.