'എന്‍റെ ഫോൺ താ, ഇല്ലേൽ സാറിനെ പുറത്ത് കിട്ടിയാൽ തീർക്കും'; അധ്യാപകർക്ക് മുന്നിൽ കൊലവിളി നടത്തി വിദ്യാർഥി

Published : Jan 21, 2025, 04:08 PM ISTUpdated : Jan 22, 2025, 07:10 PM IST
'എന്‍റെ ഫോൺ താ, ഇല്ലേൽ സാറിനെ പുറത്ത് കിട്ടിയാൽ തീർക്കും'; അധ്യാപകർക്ക് മുന്നിൽ കൊലവിളി നടത്തി വിദ്യാർഥി

Synopsis

സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു

പാലക്കാട്: പാലക്കാട് മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തി വിദ്യാര്‍ത്ഥി. പാലക്കാട്ടെ ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം. തൃത്താല പൊലീസിൽ അധ്യാപകർ പരാതി നൽകും. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പിടിച്ചു. ഫോണ്‍ അധ്യാപകൻ, പ്രധാന അധ്യാപകന്‍റെ കൈവശം ഏല്‍പ്പിച്ചു.

ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്‍റെ മുറിയിൽ എത്തിയത്. തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.

ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. തൃത്താല പൊലീസിൽ പരാതി നൽകുമെന്ന് അധ്യാപകര്‍ വ്യക്തമാക്കി. 

പൊന്നമ്മച്ചേച്ചിക്ക് അടക്കാനാവാത്ത സന്തോഷം, മുന്നിൽ അതാ സാക്ഷാൽ മോഹൻലാൽ; പൂച്ചെണ്ട് വാങ്ങി ചേര്‍ത്ത് നിർത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്‌കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ
കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധ; തലയടിച്ച് വീണ് 78കാരിയായ വയോധികയ്ക്ക് പരിക്ക്