
പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വിദ്യാർത്ഥി ക്ലാസ്മുറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ചതിന് പിന്നാലെ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം. കടുത്ത ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ട് 13 കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പയ്യന്നൂർ തായിനേരി എസ് എ ബി ടി എം സ്കൂളിലാണ് സംഭവം. ഒരു വിദ്യാർത്ഥി പെപ്പർ സ്പ്രേ പ്രയോഗിച്ചതോടെ ക്ലാസ്സിലെ മറ്റു വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യവും ശ്വാസം മുട്ടലും അനുഭവപ്പെടുകയായിരുന്നു. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തായിനേരി എസ്എബിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഒമ്പതാം ക്ലാസിലെ ഒരു വിദ്യാര്‍ഥിയാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്. അധ്യാപിക ക്ലാസ് റൂമിലെത്തുമ്പോള്‍ കാണുന്നത് ചുമച്ച് അവശരായ വിദ്യാർത്ഥികളെയാണ്. ക്ലാസ് മുറിയാകെ രൂക്ഷ ഗന്ധവും ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ ഇവരെ ഉടനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റി അധ്യാപകർ പരിശോധന നടത്തിയപ്പോഴാണ് ഒരു കുട്ടിയുടെ ബാഗിൽ പെപ്പർ സ്പ്രേ കണ്ടെത്തിയത്. സാധാരണ ബോഡി സ്പ്രേ ആണെന്ന് കരുതിയാണ് സ്പ്രേ അടിച്ചതെന്നാണ് വിദ്യാർത്ഥി പറയുന്നത്. സ്പ്രേ ഉപയോഗിച്ചതിന് ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞതെന്നും പേടിച്ചിട്ടാണ് വിവരം പുറത്ത് പറയാഞ്ഞതെന്നും വിദ്യാർത്ഥി പറഞ്ഞു.
Read More : 'ചാനൽ ചർച്ചകളിൽ തുറുപ്പ് ചീട്ട്, സോഷ്യൽ മീഡിയ താരം'; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഭൂരിപക്ഷം ചില്ലറയല്ല !
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam